|    Jan 18 Wed, 2017 7:36 pm
FLASH NEWS

പ്ലസ്‌വണ്‍: സ്‌പോട്ട് അഡ്മിഷന്‍ 10ന്

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിന് ആഗസ്ത് 8, 9 തിയ്യതികളില്‍ അപേക്ഷ സമര്‍പ്പിക്കാം.
എന്നാല്‍, പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. നിലവിലുള്ള വേക്കന്‍സി അഡ്മിഷന്‍ വെബ്‌സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശില്‍ ആഗസ്ത് എട്ടിന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. ഈ ഒഴിവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കന്‍സിയുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലിന് ആഗസ്ത് 8ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യും. ഒരു വിദ്യാര്‍ഥി ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ.
ഈ അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. ഇത്തരത്തില്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ആഗസ്ത് 10ന് രാവിലെ ഒമ്പതുമണിക്ക് പ്രസിദ്ധീകരിക്കും.
അഡ്മിഷന്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്‌കൂള്‍/കോഴ്‌സ്, റാങ്ക്‌ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ ആഗസ്ത് 10ന് രാവിലെ 10 മണി മുതല്‍ 12 മണിക്ക് മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസ്സല്‍ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപോര്‍ട്ട് ചെയ്യണം.
ഇത്തരത്തില്‍ ഹാജരാവുന്ന വിദ്യാര്‍ഥികളുടെ യോഗ്യതാ മെറിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക്‌ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്ക് തുല്യമായ സീറ്റുകളില്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ അന്നേദിവസം 12 മണിക്കുശേഷം ഉച്ചയ്ക്ക് ഒരുമണിക്കുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക