|    Mar 28 Tue, 2017 11:17 pm
FLASH NEWS

പ്ലസ്‌വണ്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ളത് 10,241 സീറ്റുകള്‍; എയ്ഡഡില്‍ 5,452

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,241 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 5,452 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് ക്ലാസുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചുവരുകയാണ്. അപാകതകള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും. 14 ജില്ലകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. നടപ്പ് അധ്യയനവര്‍ഷത്തില്‍ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായി.
രണ്ടാം വാല്യം പുസ്തകവിതരണം നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികള്‍ ഭാരമേറിയ പുസ്തകങ്ങള്‍ കൊണ്ടുവരുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായി പ്രി ന്റ് ചെയ്യും. 60 പേജില്‍ കൂടുതല്‍ ഒരു വാല്യത്തിലുണ്ടാവാത്ത തരത്തിലായിരിക്കും പുസ്തകം തയ്യാറാക്കുക. ഡിജിറ്റല്‍ പാഠപുസ്തകം പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day