|    Mar 26 Sun, 2017 2:45 pm
FLASH NEWS

പ്ലസ്‌വണ്‍ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു

Published : 29th August 2016 | Posted By: SMR

ഉദുമ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്‍-പ്രേമ ദമ്പതികളുടെ മകനും മലാംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ പ്രശാന്താ(16)ണു മരിച്ചത്. ഇന്നലെ െ
വെകീട്ട് മൂന്നിന് കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി പാതയിലെ തൃക്കണ്ണാടാണ് അപകടമുണ്ടായത്.
പ്രശാന്തും സുഹൃത്തുക്കളായ വിജയ്, ജിത്തു, ശരത് എന്നിവര്‍ റോഡരികിലൂടെ നടന്നുപോവുമ്പോള്‍ ഡിസിസി ഭാരവാഹിയും മല്‍സ്യഫെഡ് ഡയറക്ടറുമായ വി ആര്‍ വിദ്യാസാഗര്‍ ഓടിച്ച  ഇയോണ്‍ കാര്‍ ഇവര്‍ക്കുനേരെ പാഞ്ഞുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഉദുമയിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സുഹൃത്തുക്കളായ വിജയിയെ മംഗളൂരു ആശുപത്രിയിലും ജിത്തു, ശരത് എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സഹോദരങ്ങള്‍: പുരുഷോത്തമന്‍, അമൃത, സിന്ധു, പ്രസീത. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകുവോളം റോഡ് ഉപരോധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക