|    Aug 21 Mon, 2017 6:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്ലസ്‌വണ്‍ : വര്‍ധിപ്പിച്ച സീറ്റുകള്‍ പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: പ്ലസ്‌വണ്‍ കോഴ്‌സിന് 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിലേക്ക് വര്‍ധിപ്പിച്ച സീറ്റുകള്‍ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതിനു വേണ്ടി നിലവിലുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ സീറ്റില്ലാത്തതിനാല്‍ വിദൂരസ്ഥലങ്ങളില്‍ പ്ലസ്‌വണ്ണിനു ചേര്‍ന്നവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വീടിനടുത്തേക്ക് മാറ്റം കിട്ടും. വിവേചനമുണ്ടാകാത്ത രീതിയില്‍ അഡ്മിഷന്‍ നടത്തണമെന്ന് കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ടി ടി മധുസൂദനന്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക