|    May 27 Sat, 2017 6:25 am
FLASH NEWS

പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ ഇന്ന് പ്രസിദ്ധീകരിക്കും

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്നു പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ഫലം അഡ്മിഷന്‍ വെബ്‌സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠട എന്ന ലിങ്കിലൂടെ ഇന്നു രാവിലെ 10മണി മുതല്‍ പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രസ്തുത ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അതത് സ്‌കൂളില്‍ 26ന് വൈകീട്ട് നാലിനു മുമ്പ് സ്ഥിരപ്രവേശനം നേടണം. ഏകജാലകസംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കുമായാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുണ്ടായിരുന്ന 16,475 ഒഴിവുകളിലേക്ക് 40,098 അപേക്ഷകളാണു ലഭിച്ചത്. സംവരണതത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്.
സ്‌കൂളുകളില്‍ നിന്നും ഡാറ്റാ എന്‍ട്രി/വെരിഫിക്കേഷന്‍ പിഴവുമൂലം അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കട്ടവര്‍, വിദൂര സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചവര്‍ തുടങ്ങിയവരുടെയും വിഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ മറ്റ് സ്‌കൂള്‍/കോംപിനേഷനിലേക്ക് മാറ്റമാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും പരിഗണിച്ചുകൊണ്ടുള്ള റീ അലോട്ട്‌മെന്റ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരും 26ന് വൈകീട്ട് നാലിനു മുമ്പ് സ്ഥിരപ്രവേശനം നേടിയിരിക്കണം. ഏകജാലകസംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ/മറ്റു ജില്ലയിലെ സ്‌കൂളുകളിലേക്കോ/കോഴ്‌സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുള്ള തുടര്‍നിര്‍ദേശങ്ങള്‍ 28ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day