|    May 22 Mon, 2017 9:17 pm
FLASH NEWS

പ്ലസ്ടു വിദ്യാര്‍ഥി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

Published : 19th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ഇരുപത്തിയഞ്ചുകാരിയായ യുവതിയെ പ്ലസ് ടു വിദ്യാര്‍ഥി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പള്ളിപ്പുറം കോവിലകത്തുംകടവ് പടിഞ്ഞാറാണ് സംഭവം. തുടര്‍ന്ന് മുനമ്പം പോലിസ് സ്ഥലവാസിയായ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണ്. പീഡനശ്രമത്തിനിടെ കുതറിയോടിയ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം മുനമ്പം പോലിസിനെ അറിയിക്കുകയും യുവതിയെ പിന്നീട് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. യുവതിയുടെ അച്ഛനും അമ്മയും പുറത്തു—പോയ സമയം നോക്കിയാണ് പ്രതി വീട്ടിലെത്തിയത്. യുവതി പുറത്ത് ബാത്ത് റൂമില്‍ കയറുന്നതു— കണ്ട ഇയാള്‍ വീടിനകത്ത് കയറി ഒളിക്കുകയും പിന്നീട് യുവതി വീടിനകത്തു കയറിയപ്പോഴാണ് പീഡനത്തിനു മുതിര്‍ന്നത്. പ്രതി സ്ത്രീകളെ നിരന്തരം ശല്യംചെയ്യുന്നയാളാണെന്നാണ് പരിസരവാസികള്‍ പോലിസിനോട് പരാതിപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day