|    Mar 25 Sat, 2017 7:33 am
FLASH NEWS

പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവം: രണ്ട് ആര്‍എസ്എസുകാര്‍ പിടിയില്‍

Published : 20th August 2016 | Posted By: SMR

ആലക്കോട്:  പ്ലസ്ടു വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ്സുകാരെ പോലിസ് അറസ്റ്റ് ചെയ്തു.
നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ കിഴക്കെ കവലയിലെ പുതിയകത്ത് സിറാജി(17)നെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നടുവില്‍ സ്വദേശികളായ ഷിനോജ് എന്ന സനീഷ്(27), വിപിന്‍(27) എന്നിവര്‍ പിടിയിലായത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ മുതിരമല ഷിബു(35), കപ്പള്ളി ശ്രീജിത്ത്(37), സുമേഷ്(40) എന്നിവര്‍ പിടിയിലാവാനുണ്ട്. നടുവില്‍ ടൗണിലെ പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപം മാവേലി സ്റ്റോറിന് മുന്നിലായിരുന്നു അക്രമം.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക