|    Oct 24 Wed, 2018 1:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്

Published : 15th May 2017 | Posted By: fsq

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്കു രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ ഫലം പ്രഖ്യാപിക്കും. പരീക്ഷാഫലം കഴിഞ്ഞ 12ന് പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധന നടത്തി കുറ്റമറ്റതാക്കുന്നതിന് രണ്ടുദിവസം കൂടി വേണ്ടിവരുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലം വൈകാതെ ഉണ്ടാവും. താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.   www.kerala.gov.in, www. dhsekerala.gov. in, www.keralaresults.nic.in, www.results. itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results. nic.in, www.educationkerala. gov.in.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss