|    Nov 17 Sat, 2018 6:23 pm
FLASH NEWS

പ്ലസ്ടു: അധിക ബാച്ചുകളില്‍ ജില്ലാപഞ്ചായത്ത് സൗകര്യമൊരുക്കും

Published : 3rd August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിച്ച മുപ്പത് ശതമാനം അധിക സീറ്റുകളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ബെഞ്ചും ഡെസ്‌കും അടക്കമുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ഒരു കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്്‌കോളര്‍ഷിപ്പിനായി 75 ലക്ഷം കൂടി വകയിരുത്താനും തീരുമാനിച്ചു.
നേരത്തെ അനുവദിച്ച ഒരു കോടിക്ക് പുറമെയാണിത്. ജില്ലയില്‍ ലൈഫ് ഭവന പദ്ധതി ക്കായി 4675 കുടുംബങ്ങള്‍ ഇതിനകം എഗ്രിമെന്റ് വച്ചിട്ടുണ്ട്. ഇതിനായി ജനറല്‍ വിഭാഗത്തില്‍ 10.43 കോടിയും പട്ടികജാതി വിഭാഗത്തില്‍ 3.10 കോടിയും പട്ടികവര്‍ഗ വിഭാഗത്തില്‍ 23 ലക്ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, അനിത കിഷോര്‍, ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി പ്രീതി മേനോന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss