|    Aug 20 Sun, 2017 9:48 am
Home   >  Todays Paper  >  Page 4  >  

പ്ലം ജൂഡി 48 മണിക്കൂറിനകം പൂട്ടണമെന്ന് അന്ത്യശാസനം

Published : 11th August 2017 | Posted By: fsq

 

പള്ളിവാസല്‍ (ഇടുക്കി): പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന് ദേവികുളം തഹസില്‍ദാര്‍. അപകടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാകലക്ടര്‍ ഉത്തവിട്ടിട്ടും തയ്യറാവാത്തതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ ഉടമകള്‍ക്ക് അന്ത്യശാസനം നല്‍കിയത്. പാറ അടര്‍ന്നുവീണ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച രാവിലെ പള്ളിവാസലിലെ റിസോര്‍ട്ടില്‍ തഹസില്‍ദാര്‍ പി കെ ഷാജി നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിന് സമീപത്തായി വീണ്ടും പാറ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍ റിസോര്‍ട്ട് പൂട്ടുന്നതിന് ഉത്തരവിട്ടെങ്കിലും ഉടമകള്‍ തയ്യറായിരുന്നില്ല. പ്ലം ജൂഡിക്കു സമീപമുള്ള മറ്റൊരു ഹോംസ്‌റ്റേയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുപ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക