|    Oct 18 Wed, 2017 5:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്ലം ജൂഡി റിസോര്‍ട്ട് : അപ്പീല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി

Published : 4th October 2017 | Posted By: fsq

 

കൊച്ചി: മൂന്നാര്‍ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവു ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദംകേള്‍ക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ഈ മാസം അഞ്ചിനു സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതരും മറ്റു വിദഗ്ധരും ചേര്‍ന്നു പ്രത്യേക യോഗം ചേരുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ വിലയിരുത്തലുകള്‍ യോഗം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണു കേസ് പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റിയത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള അതിഥികളുണ്ടെന്നു പറഞ്ഞ് റിസോര്‍ട്ട് പൂട്ടുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  തുടര്‍ന്നു വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി തീരുമാനിക്കാമെന്നു വ്യക്തമാക്കി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക