|    Aug 21 Mon, 2017 3:39 pm
FLASH NEWS

പ്രൗഢസദസ്സില്‍ മഅ്ദനിയുടെ മകന്‍ വിവാഹിതനായി

Published : 10th August 2017 | Posted By: fsq

 

തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്്ദുന്നാസിര്‍ മഅ്ദനിയുടെ മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുക്്താറിന്റെ വിവാഹം തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലെ പ്രൗഢമായ സദസ്സില്‍ നടന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ച് ബംഗളുരൂവിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന അബ്്ദുന്നാസിര്‍ മഅ്ദനി, സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്നലെ രാവിലെ തന്നെ തലശ്ശേരിയിലെത്തിയിരുന്നു. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ രാവിലെ 7.20നു തലശ്ശേരിയിലെത്തിയ മഅ്ദനിയെ പിഡിപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ പുത്തന്‍പുരയില്‍ ബൈത്തുല്‍ നിഹ്്മത്തില്‍ ഇല്യാസ്-സറീന ദമ്പതികളുടെ മകള്‍ നിഹ്്മത്ത് ജബിനാണ് ഹാഫിസ് ഉമര്‍ മുക്്താറിന്റെ വധു. നികാഹിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക