|    Jul 21 Fri, 2017 4:33 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രൈമറി ക്ലാസുകളിലേക്ക് പുതിയ പാഠപുസ്തകങ്ങള്‍

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം:സംസ്ഥാനത്തെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള പുതിയ ഐസിടി പാഠപുസ്തകങ്ങള്‍ തയ്യാറായി. കളികള്‍ പോലും അര്‍ത്ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന എജുടെയ്ന്‍മെന്റ് രീതിയിലൂടെയാണ് ‘കളിപ്പെട്ടി’ എന്ന പേരില്‍ പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്.
കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പുസ്തകം നവംബര്‍ മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. കുട്ടിക്ക്  പ്രതികരണാത്മകതയോടെ ചുറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളവയാണ് ഈ പാഠപുസ്തകങ്ങള്‍. ഗണിതം, പരിസരപഠനം, ഭാഷാപാഠപുസ്തകങ്ങളിലെ വിവിധ പഠനപ്രവര്‍ത്തനം പുതിയ ഐസിടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ററാക്ടീവ് ആയി രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തി, ഐടി @ സ്‌കൂള്‍ പ്രൈമറിയിലേക്ക് തയാറാക്കിയ ഗ്നൂ/ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതോടൊപ്പം അധ്യാപകര്‍ക്ക് നല്‍കും.
ഐസിടി പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങള്‍ ഐടി @ സ്‌കൂള്‍ നല്‍കുന്ന സോഫ്റ്റ്‌വെയര്‍ സഞ്ചയത്തില്‍ ലഭിക്കും.
പ്രൈമറി തലത്തില്‍ ഐസിടി പഠനം ശക്തമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് പാഠപുസ്തകം തയാറാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക