|    Nov 13 Tue, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രോക്‌സി വോട്ട്: ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി

Published : 10th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്ത് നിന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന പ്രോക്‌സി വോട്ടിനുള്ള (മുക്ത്യാര്‍ വോട്ട്) ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. പ്രോക്‌സി വോട്ടിങിനുള്ള നിര്‍ദേശത്തിനു കഴിഞ്ഞവര്‍ഷം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പ്രോക്‌സി വോട്ടിനായി 2017 ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. എന്നാല്‍, ബില്ലിനെ എതിര്‍ത്ത് സംസാരിച്ച അംഗങ്ങളില്‍ പലരും പ്രോക്‌സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നാണു ചൂണ്ടിക്കാട്ടിയത്.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തോടെ ഓണ്‍ലൈന്‍ മാര്‍ഗം മതിയാകും എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.പ്രവാസികള്‍ക്ക് വോട്ടര്‍പ്പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തി ആറു മാസം മുമ്പ് റിട്ടേണിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.
ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന വ്യക്തിക്കു തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ടി വോട്ട് ചെയ്യാം.
പ്രോക്‌സി വോട്ടിനെ ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകള്‍ക്കെല്ലാം തന്നെ നിയമപരമായ പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss