|    Jan 17 Tue, 2017 12:52 pm
FLASH NEWS

പ്രേത മുഖംമൂടി ധരിച്ച 11കാരനെ വെടിവച്ചു കൊന്നു

Published : 22nd March 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പ്രേത മുഖംമൂടിധാരിയായ 11 വയസ്സുകാരനെ പാക് നഗരമായ കറാച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലെ പാറാവുകാരന്‍ വെടിവച്ച് കൊലപ്പെടുത്തിയതായി പോലിസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് നഗരത്തെ നടുക്കിയ കൊല. കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രേത മുഖംമൂടി ധരിച്ച് പാറാവുകാരനു മുമ്പില്‍ ചാടിവീണ കുട്ടിക്കു നേരെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പാറാവുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക