|    Aug 23 Wed, 2017 1:29 pm
FLASH NEWS
Home   >  National   >  

‘പ്രേതം’ വന്ന് പറഞ്ഞു;പിതാവ് കുഞ്ഞിന്റെ ചെവി മുറിച്ചുമാറ്റി

Published : 23rd June 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പിതാവ് സ്വന്തം കുഞ്ഞിന്റെ ചെവി മുറിച്ചുമാറ്റി. ഡല്‍ഹി ജിടിബി നഗര്‍ സ്വദേശി ബഹാദൂര്‍(35)ആണ് ഇളയ കുഞ്ഞിന്റെ ചെവി മുറിച്ചുമാറ്റിയത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ ബഹാദൂര്‍ കുഞ്ഞിന്റെ ചെവികള്‍ മുറിച്ചുമാറ്റുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാരാണ് ചെവിയറ്റ നിലയില്‍ കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.
പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ തന്നോട് ‘പ്രേതം’ പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്തത് എന്നാണ് ബഹാദൂര്‍ പറഞ്ഞത്. താന്‍ വീട്ടിലെത്തിയപ്പോള്‍ ഒരു പ്രേതം ഇവിടെ ഉണ്ടായിരുന്നു. താന്‍ കുഞ്ഞിന്റെ ചെവി മുറിച്ചില്ലെങ്കില്‍ തന്റെ മൂത്ത കുട്ടി മരിച്ചതുപോലെ ഈ കുഞ്ഞും മരിക്കുമെന്ന് പ്രേതം പറഞ്ഞു. അതിനാലാണ് താന്‍ ചെവികള്‍ കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റിയത് എന്നാണ് ബഹാദൂര്‍ പോലീസിനോട് പറഞ്ഞത്.
അതേസമയം, മാസങ്ങള്‍ക്ക് മുന്‍പ് മൂത്ത കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം തുടങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു. അതാവാം ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും കുടുംബം പോലീസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക