|    Jan 19 Thu, 2017 10:08 am

പ്രേം ടിന്‍സുലാനന്‍ഡ് തായ് രാജപ്രതിനിധി

Published : 17th October 2016 | Posted By: SMR

ബാങ്കോക്: തായ്‌ലന്‍ഡില്‍ മുന്‍ പ്രാധാനമന്ത്രി പ്രേം ടിന്‍സുലാനന്‍ഡിനെ സര്‍ക്കാര്‍ രാജപ്രതിനിധിയായി നാമനിര്‍ദേശം ചെയ്തു. രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ മരണത്തിനുശേഷം മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുകയാണ് 96കാരനായ പ്രേം. രാജപ്രതിനിധിയാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും തായ്‌ലന്‍ഡ് ഭരണഘടന അനുസരിച്ച് രാജാവിന്റെ ഉപദേശകസമിതിയുടെ തലവന്‍ എന്ന നിലയില്‍ അടുത്ത രാജാവ് കിരീടധാരണം നടത്തുന്നതുവരെ ഇദ്ദേഹത്തിനായിരിക്കും ചുമതലയെന്ന് അധികൃതര്‍ അറിയിച്ചു. രാജാവിന്റെ വിശ്വസ്ഥരില്‍ ഒരാളായിരുന്നു പ്രേം. രാജാവിന്റെ മകള്‍ മഹാചക്രി സിരിന്ധോര്‍ണുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1998 മുതല്‍ രാജാവിന്റെ ഉപദേശകസമിതിയായ പ്രിവി കൗണ്‍സില്‍ തലവനാണ് പ്രേം.
1980ല്‍ പ്രധാനമന്ത്രിയായിരുന്ന പ്രേമിന്റെ നടപടികള്‍ പട്ടാള അട്ടിമറി അടക്കമുള്ള സൈനിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും അതിജീവിക്കുന്നതില്‍ രാജ്യത്തിന് ഏറെ സഹായകമായിരുന്നു. പക്ഷേ, 2006ല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തക്‌സിന്‍ ഷിനവത്രയെ അധികാരത്തില്‍നിന്നു പുറത്താക്കിയതില്‍ പ്രേമിനു പങ്കുള്ളതായും ആരോപണമുണ്ട്. അതേസമയം അടുത്ത കിരീടാവകാശി മഹാ വജിരലൊങ്‌കോണ്‍ അധികാരമേല്‍ക്കുന്ന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക