|    Mar 30 Thu, 2017 12:47 am
FLASH NEWS

പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍; അദാലത്ത് സപ്തംബര്‍ 13ന്

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേള്‍ക്കുവാനും വേണ്ട നടപടികള്‍ ത്വരിതഗതിയില്‍ എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ഇപിഎഫ്ഒ സംഘടിപ്പിക്കുന്ന പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍(നിധി ആപ്‌കെ നികട്) എന്ന പരിപാടി സപ്തംബര്‍ 13ന് തിരുവനന്തപുരം പട്ടത്തുള്ള റീജ്യനല്‍ പിഎഫ് ഓഫിസില്‍ നടക്കും.
തിരുവനന്തപുരം റീജ്യനല്‍ പിഎഫ് ഓഫിസിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും പിഎഫ് അംഗങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. എല്ലാമാസവും 10ാം തിയ്യതി (10ാം തിയ്യതി അവധി ദിവസമാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം) നടത്തുന്ന പരിപാടിയില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക്മാത്രമല്ല, തൊഴിലുടമകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും പങ്കെടുക്കാവുന്നതാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിനു കീഴിലുള്ള പദ്ധതികള്‍ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍, അതുസംബന്ധിച്ച പരാതികള്‍ മാത്രമല്ല വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഇപിഎഫ്ഒ ആരംഭിച്ചിട്ടുള്ള പുതിയസംരംഭങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും കൂടി ജനസമ്പര്‍ക്ക പരിപാടിയുടെ പരിഗണനയ്ക്കായികൊണ്ടുവരാവുന്നതാണ്.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പിഎഫ് അംഗങ്ങള്‍ക്കും ഉച്ചയ്ക്ക് മൂന്നുമുതല്‍ നാലുമണിവരെ തൊഴിലുടമകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ പിഎഫ് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ യുഎഎന്‍ സഹിതം വ്യക്തമായി എഴുതി മാര്‍ച്ച് 31ന് മുമ്പുതന്നെ ലഭിക്കത്തക്ക വിധത്തില്‍താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയച്ചുതരുകയോ നേരിട്ട് നല്‍കുകയോചെയ്യേണ്ടതാണ്.
വിലാസം: റീജ്യനല്‍ പ്രൊവിഡന്റ് കമ്മീഷണര്‍ ഭവിഷ്യനിധി ഭവന്‍ പട്ടം, തിരുവനന്തപുരം-695004.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day