|    Sep 21 Fri, 2018 5:47 am
FLASH NEWS
Home   >  Kerala   >  

പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം നിര്യാതനായി

Published : 11th June 2018 | Posted By: mtp rafeek


കണ്ണൂര്‍: പ്രശസത എഴുത്തുകാരനും വാഗ്മിയും പണ്ഡിതനുമായ പ്രൊഫസര്‍ അഹമ്മദ് കുട്ടി ശിവപുരം(71) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ നാലു മണിക്കായിരുന്നു അന്ത്യം. ഗവ. ആടര്‍സ് ആന്റ് സയന്‍സ് കോളജ്, ഗവ. കോളജ് മുചുകുന്ന്, കാസര്‍കോഡ് ഗവണ്‍മെന്റ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, ചിറ്റൂര്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസം കഥ പറയുന്നു, ബിലാലിന്റെ ഓര്‍മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി, ഒന്നിന്റെ ലോകത്തോക്ക് തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. എല്ലാ കൃതികളും ഇംഗ്ലീഷ് അടക്കമുള്ള നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഭാര്യ: ബീവി ഊരള്ളൂര്‍, മക്കള്‍: തൗഫിഖ് മന്നത്ത്, ഫാത്തിമ ഹന്ന(പ്രിന്‍സിപ്പാള്‍ സിഎംഎം ഹയര്‍ സെക്കണ്ടറി, തലക്കുളത്തൂര്‍), മരുമക്കള്‍: നദീറ, സലീം (ഖത്തര്‍), അഡ്വ. മുഹമ്മദ് റിഷാല്‍ (അത്തോളി). മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന ശിവപുരം ജുമാമസ്ജിദില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss