|    Sep 23 Sun, 2018 7:35 am
FLASH NEWS

പ്രൊഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ഷര്‍മദ് ഖാന് നല്‍കി

Published : 23rd April 2018 | Posted By: kasim kzm

കഴക്കൂട്ടം: കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം ഈ വര്‍ഷത്തെ പ്രൊഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ഷര്‍മദ് ഖാന് നല്‍കി ആദരിച്ചു. മികച്ച ആയുര്‍വേദ ചികില്‍സയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഫിസിഷ്യന്‍ ആയുര്‍വേദ ശാസ്ത്ര മാസികയുടെ ചീഫ് എഡിറ്ററും ഭാരതീയ ചികില്‍സാ വകുപ്പില്‍ ചേരമാന്‍ തുരുത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസറും കഴക്കൂട്ടം സ്റ്റേഷന്‍കടവ് നിവാസിയുമാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം മേജര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് കഴക്കൂട്ടം ജങ്്ഷനില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് അവാര്‍ഡ് നല്‍കിയത്. മേയര്‍ അഡ്വ.വികെ പ്രശാന്ത്, ബിജു, ഷാജി, ജീവ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss