|    Sep 21 Fri, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: വീണ്ടും അപേക്ഷ ക്ഷണിക്കുന്നത് പ്രതിഷേധാര്‍ഹം- കെഎഎം

Published : 13th August 2018 | Posted By: kasim kzm

എതിരുവനന്തപുരം: പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ തുക വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കാതെ വീണ്ടും അപേക്ഷ ക്ഷണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ).
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷയും അനുബന്ധരേഖകളും സ്‌കൂളില്‍ നല്‍കി വിദ്യാഭ്യാസ ഓഫിസുകള്‍ വഴി അര്‍ഹരായവരെ തിരഞ്ഞെടുത്ത് ഹെഡ്മാസ്റ്റര്‍ മുഖേന തുക കൈമാറുകയായിരുന്നു. ഇപ്പോള്‍ അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം സ്‌കാന്‍ ചെയ്ത് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടിലേക്ക് അയക്കുകയാണ് വേണ്ടത്. ഹൈസ്‌കൂളുകളില്‍ പോലും സ്്കാനറും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാല്‍ രക്ഷകര്‍ത്താക്കള്‍ ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിച്ചാണ് അപേക്ഷിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലെ അര്‍ഹതപ്പെട്ടവരെ അറിയാത്തതിനാല്‍ പുതുക്കുന്നതിന് അപേക്ഷ നല്‍കണോ, പുതിയ അപേക്ഷ നല്‍കണോ എന്നതിലും ആര്‍ക്കും വ്യക്തതയില്ല. കൂടാതെ സ്‌കോളര്‍ഷിപ്പ് ലഭ്യമാവാത്തതിനാല്‍ രക്ഷകര്‍ത്താക്കള്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറാവുകയുമില്ല.
ഒരു ക്ലാസില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയാല്‍ 10ാം ക്ലാസ് വരെ തുടര്‍ച്ചയായി ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പിന് വര്‍ഷംതോറും വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തണമെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എത്രയും വേഗം ലഭ്യമാവുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെഎഎംഎ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ എം തമീമുദ്ദീന്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നതാണ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്.
ഏഴ് വര്‍ഷം മുമ്പാണ് ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വാര്‍ഷിക പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു—ള്ളവരുമായ ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് നിശ്ചിത പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കിത്തുടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss