|    Mar 28 Tue, 2017 11:24 pm
FLASH NEWS

പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ കസറി; ആഴ്‌സനലിന് സമനില കെണി

Published : 25th April 2016 | Posted By: SMR

ലണ്ടന്‍: തകര്‍പ്പന്‍ ജയത്തോടെ ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇന്നലെ നടന്ന 35ാം റൗണ്ട് മല്‍സരത്തില്‍ ലെസ്റ്റര്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വാന്‍സിയെ പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം, സണ്ടര്‍ലാന്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ആഴ്‌സനലിന്റെ നേരിയ കിരീട സാധ്യതയും അവസാനിച്ചു.
ഇരട്ട ഗോള്‍ നേടിയ ലിയോനാര്‍ഡോ ഉല്ലോഹയാണ് സ്വാന്‍സിക്കെതിരേ ലെസ്റ്ററിന്റെ ഹീറോയായത്. റിയാദ് മഹ്‌റേഷ്, മാര്‍ക് ആല്‍ബ്രിഗ്റ്റണ്‍ എന്നിവരാണ് ലെസ്റ്ററിന്റെ മറ്റു സ്‌കോറര്‍മാര്‍.
ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും ലീഗില്‍ തലപ്പത്തുള്ള ലെസ്റ്ററിന് സാധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day