|    Mar 27 Mon, 2017 6:20 am
FLASH NEWS

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വിജയത്തുടക്കം

Published : 15th August 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയത്തുടക്കം.
ഇന്നലെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ 3-1ന് ബേണ്‍മൗത്തിനെ തകര്‍ത്തപ്പോള്‍ കഴിഞ്ഞ ദിവസം സിറ്റി 2-1ന് സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തുകയായിരുന്നു.
മാഞ്ചസ്റ്ററിനു വേണ്ടി യുവാന്‍ മാറ്റ (40ാം മിനിറ്റ്), വെയ്ന്‍ റൂണി (59), ഈ സീസണില്‍ ടീമിലെത്തിയ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (64) എന്നിവരാണ് ലക്ഷ്യംകണ്ടത്. പ്രീമിയര്‍ ലീഗില്‍ ഇബ്രാഹിമോവിച്ചിന്റെ ആദ്യ ഗോള്‍ നേട്ടം കൂടിയാണിത്. ബേണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍ 69ാം മിനിറ്റില്‍ ആദം സ്മിത്തിന്റെ വകയായിരുന്നു.
എന്നാല്‍, സെര്‍ജിയോ അഗ്വേറോയിലൂടെ മുന്നിലെത്തിയ സിറ്റി പാഡി എംനയറിന്റെ സെല്‍ഫ് ഗോളിലൂടെ സണ്ടര്‍ലാന്റിനെതിരേ വിജയക്കൊടി നാട്ടുകയായിരുന്നു. ജെര്‍മെയ്ന്‍ ഡെഫോയാണ് സണ്ടര്‍ലാന്റിന്റെ സ്‌കോറര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക