|    Sep 23 Sun, 2018 10:22 pm
FLASH NEWS
Home   >  Sports  >  Football  >  

പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് മുഹമ്മദ് സലാഹിന്

Published : 13th May 2018 | Posted By: vishnu vis

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്. ഇഞ്ചോടിഞ്ച് വോട്ടെടുപ്പിനൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍,റഹിം സ്‌റ്റെര്‍ലിങ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡേവിഡ് ഡി ജിയ, ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ എന്നിവരെ മറികടന്നാണ് കെയ്ന്‍ സീസണിലെ മികച്ച താരമായത്. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ലിവര്‍പൂളിനൊപ്പം മിന്നും പ്രകടനമാണ് സലാഹ് കാഴ്ചവച്ചത്. ഈ സീസണില്‍ 38 മല്‍സരങ്ങളില്‍ നിന്ന് 32 ഗോളുകളാണ് സലാഹ് അടിച്ചെടുത്തത്. പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനുമടുത്താണ് സലാഹ് നില്‍ക്കുന്നത്. പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും തനിക്ക് മറക്കാനാവാത്ത നേട്ടമാണിതെന്നും സലാഹ് പ്രതികരിച്ചു. ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപിനോട് നന്ദിയുണ്ടെന്നും ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്നാണ് കരുതുന്നതെന്നും സലാഹ് കൂട്ടിച്ചേര്‍ത്തു. പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ലിവര്‍പൂള്‍ താരമാണ് സലാഹ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss