|    Apr 23 Sun, 2017 7:18 pm
FLASH NEWS

പ്രീമിയര്‍ ലീഗ്: നീലപ്പടയോട്ടത്തില്‍ സതാംപ്റ്റന്‍ മുങ്ങി

Published : 1st November 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. സതാംപ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് നീലപ്പട വിജയമാഘോഷിച്ചത്. ചെല്‍സിക്കുവേണ്ടി ഈഡന്‍ ഹസാര്‍ഡ് (ആറാം മിനിറ്റ്) ഡിയേഗോ കോസ്റ്റ (55) എന്നിവരാണ് വലകുലുക്കിയത്.
കളിയുടെ തുടക്കം മുതല്‍ക്കെ ആക്രമണശൈലിയില്‍ മുന്നേറിയ ചെല്‍സിക്കായി ഹസാര്‍ഡ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും സതാംപ്റ്റന്‍ പ്രതിരോധനിരയെ ഭേദിക്കാനായില്ല.
കൃത്യതയുള്ള പാസുകളുമായി മുന്നേറിയ ചെല്‍സിതാരങ്ങ ള്‍ ആറാം മിനിറ്റില്‍ ലക്ഷ്യം കണ്ടെത്തി സതാംപ്റ്റനെ ഞെട്ടിച്ചു. വലത് വിങിലൂടെ വിക്ടര്‍ മോസസ് നല്‍കിയ പാസിനെ പിടിച്ചെടുത്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഹസാര്‍ഡാണ് ചെല്‍സിക്കായി ആദ്യ ഗോ ള്‍ സ്വന്തമാക്കിയത്.
രണ്ടാം പകുതിയില്‍ കൂടുത ല്‍ ആക്രമണകാരിയായി കളിച്ച കോസ്റ്റ 55ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തി.
ഇടതുവിങില്‍ നിന്നും ഹസാര്‍ഡ് എടുത്ത ഫ്രീകിക്കിനെ മനോഹര ഷോട്ടിലൂടെ വലയിലെത്തിച്ചാണ് കോസ്റ്റ ചെല്‍സിയുടെ വിജയമുറപ്പാക്കിയത്.
മല്‍സരം മുഴുവന്‍ സമയം പൂ ര്‍ത്തിയാക്കുമ്പോള്‍ 2-0ന്റെ മികച്ച വിജയവുമായാണ് ചെല്‍സിതാരങ്ങള്‍ കളം വിട്ടത്.
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ചെല്‍സി നാലാംസ്ഥാനത്തേക്ക്  ഉയര്‍ന്നു.
മറ്റൊരു മല്‍സരത്തില്‍ എവ ര്‍ട്ടന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്ഹാമിനെ  തോല്‍പ്പിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day