|    Jul 28 Fri, 2017 12:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: കെയ്ന്‍ ഗോളില്‍ ടോട്ടനത്തിന് ജയം

Published : 20th September 2016 | Posted By: SMR

ലണ്ടന്‍: ഗോളടിവീരന്‍ ഹാരി കെയ്‌നിന്റെ ഗോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനം ഹോട്‌സ്പറിനു ജയം. ഹോംഗ്രൗണ്ടായ വൈറ്റ് ഹര്‍ട്ട് ലെയ്‌നില്‍ സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പര്‍സ് മറികടന്നത്. 59ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച കെയ്‌നിന്റെ വിജയഗോള്‍.
മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 4-1ന് സ്റ്റോക്ക് സിറ്റിയെ യും സതാംപ്റ്റന്‍ 1-0ന് സ്വാന്‍സിയെയും പരാജയപ്പെടുത്തി.
സ്‌റ്റോക്കിനെതിരേ ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി പാലസ് വിജയമുറപ്പിച്ചിരുന്നു. ജെയിംസ് ടോംകിന്‍സ് (ഒമ്പതാം മിനിറ്റ്), സ്‌കോട്ട് ഡാന്‍ (12), ജെയിംസ് മക്ആര്‍തര്‍ (71), ആന്‍ഡ്രോസ് ടൗണ്‍സെന്റ് (75) എന്നിവരാണ് പാലസിന്റെ സ്‌കോറര്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക