|    Feb 26 Sun, 2017 11:12 pm
FLASH NEWS

പ്രീമിയര്‍ ലീഗ്: ഇംഗ്ലണ്ടില്‍ ഇന്ന് ഗണ്ണേഴ്‌സ് ഃ സ്പര്‍സ് പോരാട്ടം

Published : 6th November 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു കരുത്ത ര്‍ അങ്കത്തട്ടില്‍. മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലും ശക്തരായ ടോട്ടനം ഹോട്‌സ്പറുമാണ് ശക്തി പരീക്ഷിക്കുന്നത്. ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയമാണ് മല്‍സരവേദി.
മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂ ള്‍ വാട്‌ഫോര്‍ഡിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വാന്‍സി സിറ്റിയെയും ഹള്‍ സിറ്റി സതാംപ്റ്റനെയും നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി വെസ്റ്റ്‌ബ്രോമിനെയും എതിരിടും.
ആധിപത്യം തുടരാന്‍ ആഴ്‌സനല്‍
പ്രീമിയര്‍ ലീഗ് ആരംഭിച്ചതു മുതല്‍ ടോട്ടനത്തിനെതിരേയുള്ള ആധിപത്യം തുടരാനുറച്ചാണ് ആഴ്‌സനല്‍ ഇന്ന് സ്വന്തം കാണികള്‍ക്കു മുന്നില്‍ കളത്തിലിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ 191 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 80ലും ജയം ഗണ്ണേഴ്‌സിനായിരുന്നു. 61 മല്‍സരങ്ങളിലാണ് സ്പര്‍സിനു ജയിക്കാനായത്. 50 കളികള്‍ സമനിലയില്‍ കലാശിച്ചു.
കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെങ്കിലും ഇന്ന് ജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്ന് ടോട്ടനം കോച്ച് മൗറിസിയോ പൊക്കെറ്റിനോ പറഞ്ഞു. ലീഗില്‍ ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന റെക്കോഡുള്ള ടോട്ടനത്തിന് അതു കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യം കൂടി ഇന്നുണ്ട്.
10 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റ് വീതം നേടി മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് ലീഗി ല്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍. ചെല്‍സി (22 പോയി ന്റ്), ടോട്ടനം (20) എന്നിവര്‍ നാ ലും അഞ്ചും സ്ഥാനങ്ങളിലു ണ്ട്. ഹോംഗ്രൗണ്ടിലും ടോട്ടനത്തിനെതിരേ മികച്ച റെക്കോഡാണ് ആഴ്‌സനലിനുള്ളത്. വിവിധ ടൂര്‍ണമെന്റുകളിലായി അവസാന 26 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 15ലും ആഴ്‌സനലിനായിരുന്നു വിജയം. ഒന്നില്‍ മാത്രമാണ് ടോട്ടനത്തിനു ജയിക്കാനായത്.
2010ലാണ് ടോട്ടനം അവസാനമായി ആഴ്‌സനലിനെ കൊമ്പുകുത്തിച്ചത്. അന്ന് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് സ്പര്‍സ് ജയം കൊയ്യുകയായിരുന്നു.
ഈ സീസണില്‍ ഉജ്ജ്വല ഫോമിലാണ് ആഴ്‌സനല്‍. വിവിധ ടൂര്‍ണമെന്റുകളിലായി അവസാനമായി കളിച്ച 12 മല്‍സരങ്ങളില്‍ 11ലും ആഴ്‌സനല്‍ ജയം കൊയ്തിരുന്നു.
അതേസമയം, വിവിധ ടൂര്‍ണമെന്റുകളിലായി അവസാനത്തെ ആറു കളികളിലും ടോട്ടനത്തിനു ജയിക്കാനായിട്ടില്ല.
ടീം ന്യൂസ്
പരിശീലനത്തിനിടെ പരിക്കുപറ്റിയ ആഴ്‌സനല്‍ ഡിഫന്റര്‍ വിക്ടര്‍ ബെല്ലാറിന്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഫിറ്റ്‌നസ് വീണ്ടെടുത്ത തിയോ വാല്‍കോട്ട്, സാന്റി കസോര്‍ല, നാച്ചോ മോ ണ്‍റിയല്‍ എന്നിവരും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നുറപ്പായിട്ടുണ്ട്.
അതേസമയം, കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിനെതത്തുടര്‍ന്ന് സീസണില്‍ ഇതുവരെ കളിക്കാ ന്‍ കഴിയാതിരുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ മടങ്ങിയെത്തുന്നത് ടോട്ടനം ആക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കും. ഫിറ്റ്‌നസില്ലാത്തതിനാല്‍ എറിക് ലമേല, മൂസ ഡെംബെലെ എന്നിവര്‍ കളിക്കുമോയെന്ന കാ ര്യം സംശയത്തിലാണ്.
സാധ്യതാ ടീം
ആഴ്‌സനല്‍: ചെക്ക്, മുസ്താ ഫി, കോസിയെന്‍ലി, ബെല്ലാറി ന്‍, മോണ്‍റിയല്‍, കോക്വെലിന്‍, കസോര്‍ല, വാല്‍കോട്ട്, ഓസി ല്‍, ഇവോബി, സാഞ്ചസ്.
ടോട്ടനം ഹോട്‌സ്പര്‍: ലോറിസ്, ഡയര്‍, വെര്‍ട്ടോഗന്‍, റോ സ്, വാക്കര്‍, വിങ്ക്‌സ്, വയനാമ, എറിക്‌സണ്‍, അലി, സണ്‍, കെയ്ന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day