|    Dec 17 Sun, 2017 9:49 am
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: ആഴ്‌സനല്‍- ടോട്ടനം ഒപ്പത്തിനൊപ്പം

Published : 7th November 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന കരുത്തരുടെ പോര് സമനിലയില്‍ കലാശിച്ചു. ആഴ്‌സനലും ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മല്‍സരമാണ് 1-1നു സമനിലയില്‍ പിരിഞ്ഞത്. അതേസമയം, മുന്‍ ചാംപ്യന്‍മാരായ ചെല്‍സി തകര്‍പ്പ ന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. മറ്റു മല്‍സരങ്ങളില്‍ സണ്ടര്‍ലാന്‍ഡ് 2-1ന് ബോണ്‍മൗത്തിനെയും ബേണ്‍ലി 3-2ന് ക്രിസ്റ്റല്‍ പാലസിനെയും തോ ല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയെ മിഡില്‍സ്‌ബ്രോ 1-1നു പിടിച്ചുനിര്‍ത്തി.
ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ആഴ്‌സനലാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റില്‍ കെവിന്‍ വിമ്മറുടെ സെല്‍ഫ് ഗോളാണ് ഗണ്ണേഴ്‌സിനു ലീഡ് സമ്മാനിച്ചത്.
പൊരുതിക്കളിച്ച ടോട്ടനം 51ാം മിനിറ്റില്‍ ഒപ്പമെത്തി. പരിക്കു ഭേദമായി സീസണില്‍ ആദ്യമായി കളിച്ച സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ വകയായിരുന്നു ടോട്ടനത്തിന്റെ സമനില ഗോള്‍. പെനല്‍റ്റിയിലൂടെയാണ് താരം സ്‌കോര്‍ ചെയ്തത്.
ചെല്‍സി ഹോംഗ്രൗണ്ടില്‍ എവര്‍ട്ടനെ 5-0ന് മുക്കുകയായിരു ന്നു.  ഇരട്ടഗോള്‍ നേടിയ ഈഡ ന്‍ ഹസാര്‍ഡാണ് ബ്ലൂസിന്റെ ഹീറോ. മാര്‍കോസ് അലോന്‍സോ, ഡിയേഗോ കോസ്റ്റ, പെഡ്രോ എന്നിവര്‍ ഓരോതവണ ആഘോഷത്തില്‍ പങ്കാളികളായി.
11 മല്‍സരങ്ങളില്‍ നിന്ന് 25 പോയിന്റുമായാണ് ചെല്‍സി ലീഗില്‍ തലപ്പത്തുനില്‍ക്കുന്നത്. 24 പോയിന്റ് വീതമുള്ള സിറ്റി യും ആഴ്‌സനലുമാണ് രണ്ടും മൂ ന്നും സ്ഥാനങ്ങളില്‍.  ഐഎസ്എല്‍:  കൊല്‍ക്കത്തയെ പൂനെ
സിറ്റി ഞെട്ടിച്ചു
പൂനെ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തുള്ള പൂനെ സിറ്റിയാണ് സ്വന്തം മൈതാനത്ത് കൊല്‍ക്കത്തയെ അട്ടിമറിച്ചത്. 2-1നായിരുന്നു പൂനെയുടെ വിജയം.
എഡ്വാര്‍ഡോ ഫെരേരയും (41ാം മിനിറ്റ്) അനിബാല്‍ സര്‍ഡോയുമാണ് (56) പൂനെയുടെ സ്‌കോറര്‍മാര്‍. കോര്‍ണറില്‍ നിന്നു ലഭിച്ച ഹെഡ്ഡറിലൂടെയാണ് ഫെരേര ടീമിന്റെ അക്കൗണ്ട് തുറന്നത്.
ബോക്‌സിനുള്ളില്‍വച്ച് കൊല്‍ക്കത്ത താരം കോട്ടല്‍ കൈകൊണ്ട് തൊട്ടതിനെത്തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍.
69ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം പെനല്‍റ്റിയിലൂടെ കൊല്‍ക്കത്തയുടെ ഗോള്‍ മടക്കുകയായിരുന്നു. ഈ ജയത്തോടെ എഫ്‌സി ഗോവയെ അവസാനസ്ഥാനത്തേക്ക് പിന്തള്ളി പൂനെ ഏഴാംസ്ഥാനത്തേക്കു കയറി.
ഇന്നു മല്‍സരമില്ല. നാളെ കൊച്ചിയില്‍ നടക്കുന്ന കളിയി ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss