|    Sep 24 Sun, 2017 4:02 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ഫുട്‌സാല്‍; സെമി മല്‍സരങ്ങള്‍ ഇന്ന്

Published : 23rd July 2016 | Posted By: SMR

പനാജി: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ സെമിഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കമാവും. വൈകീട്ട് ഏഴിന് പെഡം സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എ ചാംപ്യന്‍മാരായ മുംബൈ ഗ്രൂപ്പ് ബി റണ്ണറപ്പുകളായ കൊല്‍ക്കത്തയുമായി ഏറ്റു മുട്ടും.
വൈകീട്ട് എട്ടിന് നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പുകളായ കൊച്ചി ഗ്രൂപ്പ് ബി ചാംപ്യന്‍മാരായ ഗോവയെ നേരിടും.
ചെന്നെയെ സമനിലയില്‍ കുരുക്കിയാണ് കൊച്ചി സെമിയിലേക്ക് യോഗ്യത നേടിയത്. ബംഗളൂരുവിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ യോഗ്യത നേടിയത്.
ബംഗളൂരിവിനെതന്നെ സമനിലയില്‍ കുരുക്കി കൊല്‍ക്കത്തയും കൊച്ചിയെ തോല്‍പ്പി്ച്ച് മുംബൈയും സെമിയില്‍ പ്രവേശിക്കുകയായിരുന്നു. ഈ മാസം 24ന് ഇതേ വേദിയില്‍ ത്‌ന്നെയാണ് കലാശപ്പോരാട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക