|    Mar 28 Tue, 2017 9:43 pm
FLASH NEWS

പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്:  കൊച്ചി-മുംബൈ ഫൈനല്‍

Published : 24th July 2016 | Posted By: SMR

മഡ്‌ഗോവ: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ കൊച്ചി മുംബൈയുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലുകളില്‍ കൊച്ചി 2-1ന് ഗോവയെയും മുംബൈ 4-2ന് കൊല്‍ക്കത്തയെയും പരാജയപ്പെടുത്തുകയായിരുന്നു. കിരീടപ്പോരാട്ടം ഇന്ന് രാത്രി എട്ടിന് ഗോവയില്‍ അരങ്ങേറും.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഹാട്രിക്ക് നേടിയ കൊളംബിയയുടെ ആഞ്ചലോട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. കളിയുടെ 9, 12, 32 മിനിറ്റുകളിലാണ് താരം മുംബൈക്കു വേണ്ടി നിറയൊഴിച്ചത്. മുംബൈയുടെ ശേഷിക്കുന്ന ഗോള്‍ 20ാം മിനിറ്റില്‍ കെവിന്‍ റമിരസിന്റെ വകയായിരുന്നു. വാന്‍ഡര്‍ കാരിയോസയും (22ാം മിനിറ്റ്) ഗാബ്രിയേലും (24) കൊല്‍ക്കത്തയ്ക്കു വേണ്ടി ഗോള്‍ തിരിച്ചടിച്ചു.
അതേസമയം, ഇരട്ട ഗോള്‍ നേടിയ ബ്രസീലിന്റെ ചഗ്വഞ്ഞയാണ് കേരളത്തിന് വിജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിച്ചത്. ഇതോടെ എട്ട് ഗോളോടെ ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്താനും താരത്തിനായി. കളിയുടെ 13, 29 മിനിറ്റുകളിലായിരുന്നു ചഗ്വഞ്ഞയുടെ ഗോള്‍ നേട്ടം. ഗോവയുടെ ആശ്വാസ ഗോള്‍ 22ാം മിനിറ്റില്‍ വാംപെറ്റയുടെ വകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day