|    Oct 24 Tue, 2017 8:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ഫുട്‌സാല്‍: ആദ്യ ജയം മുംബൈക്ക്

Published : 16th July 2016 | Posted By: SMR

ചെന്നൈ: ഫുട്‌ബോളിലെ ട്വന്റി ട്വന്റിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫുട്‌സാലിന്റെ ഇന്ത്യന്‍ എഡിഷന് ഇന്നലെ തുടക്കം. പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലെ ഉദഘാടനമല്‍സരത്തില്‍ മുംബൈ ഫൈവ്‌സ് ജയം കൊയ്തു. ആതിഥേയരായ ചെന്നൈ ഫൈവ്‌സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് മും ബൈ തകര്‍ത്തത്.
ഇന്നലെ രാത്രി നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ 4-2ന് കൊല്‍ക്കത്ത ഗോവയെയും പ രാജയപ്പെടുത്തി.
വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് ടൂര്‍ണമെന്റിനു തുടക്കമായത്. മുന്‍ പോര്‍ച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ചെന്നൈക്കെതിരേ ഫോഗ്ലിയയാണ് ഒമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മുംബൈയുടെ അക്കൗണ്ട് തുറന്നത്. 11ാം മിനിറ്റില്‍ ആങെലോറ്റ് മുംബൈയുടെ ലീഡുയര്‍ത്തി. കെവിന്‍ ഗെമിറസാണ് മുംബൈയുടെ മറ്റൊരു സ്‌കോറര്‍. അവസാന മിനിറ്റുകളില്‍ ഫിലോയും ഫല്‍കാവോ യും ചെന്നൈയുടെ ഗോളുകള്‍ മടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക