|    Aug 19 Sun, 2018 5:43 pm
FLASH NEWS
Home   >  Kerala   >  

പ്രീത ഷാജിയുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഐ(മാവോയിസ്റ്റ്)

Published : 2nd August 2018 | Posted By: afsal aph


കൊച്ചി: സര്‍ഫാസി നിയമത്തിലൂടെ വീട് ജപ്തി ചെയ്യാനുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ നീക്കത്തിനെതിരെ മാനാത്തുപാടത്തെ വീടിന് മുന്‍പില്‍ ചിതയൊരുക്കി നിരഹാര സമരം നടത്തുന്ന പ്രീത ഷാജിക്ക ഐക്യദാര്‍ഢ്യവുമായി സിപിഐ(മാവോയിസ്റ്റ്). സംഘടനയുടെ പശ്ചിമഘട്ട സ്‌പെഷ്യല്‍ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണ് വാര്‍ത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്.
ജനവിരുദ്ധ സര്‍ഫാസി നിയമം പിന്‍വലിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുക, അറസ്റ്റ് ചെയ്ത മുഴുവന്‍ സമര പ്രവര്‍ത്തകരെ നിരുപാധികം മോചിപ്പിക്കുക, ധനമൂലധന ശക്തികള്‍ക്കെതിരെ പോരാട്ടം തീവ്രമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രീത ഷാജിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇറക്കിയ പത്രപ്രസ്താവനയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.
അതേസമയം, പ്രീത ഷാജിക്ക് പിന്തുണയുമായി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മാനാത്തുപാടത്തെ വീടിന് മുന്‍പിലെത്തി. ജപ്തി നടപടി തടഞ്ഞ 14 സര്‍ഫാസി വിരുദ്ധ മുന്നണി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. സമരത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കിയപ്പോള്‍ സര്‍ഫാസി വിരുദ്ധ മുന്നണി പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലില്‍ അടക്കുകയായിരുന്നു. സര്‍ക്കാറിന്റെ നിയമവിരുദ്ധ നടപടികളിലും പോലിസ് വിവേചനത്തിലും പ്രതിഷേധിച്ച ജയില്‍ കഴിയുന്നവരും നിരാഹാര സമരം നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss