|    May 24 Wed, 2017 4:15 am
FLASH NEWS

പ്രീതി അഗര്‍വാള്‍ ഉത്തര ഡല്‍ഹി മേയര്‍

Published : 19th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപി കൗണ്‍സിലര്‍ പ്രീതി അഗര്‍വാളിനെ ഉത്തര ഡല്‍ഹി മേയറായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി വിജയ്കുമാര്‍ ഭഗതും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രീതി അഗര്‍വാള്‍ രോഹിണി എഫ് വാര്‍ഡില്‍ നിന്നും ഭഗത് 20ാം വാര്‍ഡില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 104 അംഗങ്ങളുള്ള ഡല്‍ഹി നഗരസഭയില്‍ ബിജെപിക്ക് 64ഉം ആം ആദ്മി പാര്‍ട്ടിക്ക് 21ഉം കോണ്‍ഗ്രസ്സിന് 15ഉം രണ്ട് സ്വതന്ത്ര അംഗങ്ങളുമുണ്ട്. മേയര്‍ പദവിയുടെ കാലാവധി സംവരണാടിസ്ഥാനത്തില്‍ വര്‍ഷാവര്‍ഷം മാറിക്കൊണ്ടിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day