പ്രീതിവധം: കൊലപ്പെടുത്താന്‍ മുമ്പേ തീരുമാനിച്ചിരുന്നതായി ക്രൈം സ്ക്വാഡ്
Published : 30th July 2016 | Posted By: SMR
ആലത്തൂര്‍: ചിതലി ചേങ്ങോട് വീട്ടമ്മയായ പ്രീതിയെ (39) കൊലപ്പെടുത്താന്‍ പ്രതി ചിതലി കല്ലയം കോണം സനാവില്ലയില് ചെന്താമര (41) നേരത്തേ തന്നെ തീരുമാനിച്ചിരുന്നതായി െ്രെകം സ്ക്വാഡ് കണ്ടെത്തി.പ്രീതിയെ കാണാതായ ജൂലൈ 14ന് വീട്ടിലെത്തിയ ചെന്ത ാമര ഇവരെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടി വലിക്കിടയില്‍ തള്ളിയപ്പോള്‍ ബോധം പോയ സമയത്ത് കയറുപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാല്‍ പ്രതിയായ ചെന്താമര ജൂലൈ 13ന് കുഴല്‍മന്ദത്ത് പോയി രണ്ട് പ്ലാസ്റ്റിക്ക് ചാക്കും കയറും മേടിച്ച് തന്റെ ഹീറോ ഹോണ്ട ആക്ടീവ വാഹനത്തില്‍ കരുതിവച്ചിരുന്നതായാണ് െ്രെകം സ്ക്വാഡ് കണ്ടെത്തിയത്. ഇതിനര്‍ത്ഥം പ്രതി നേരത്തേ തന്നെ കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി ഇവിടെ എത്തുകയായിരുന്നുവെന്നും പോലിസ് പറയുന്നു. ജൂലൈ 14ന് രാവിലെ 10.30 ന് കൊലപെടുത്താനായി ഇവിടെ എത്തിയ പ്രതി ചെന്താമരയ്ക്ക് തുണി അലക്കുകയായിരുന്ന പ്രീതിയെ കണ്ടപ്പോള്‍ ലൈംഗികമായി കീഴ്പെടുത്താന്‍ തോന്നി.
ഇത് എതിര്‍ത്തപ്പോള്‍ കൊലപാതകം നേരത്തെയാക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ചാക്കില്‍ കയറ്റിയ മൃതദേഹം സമീപത്തു തന്നെയുള്ള ക്വാറിയില്‍ തള്ളാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് പൊള്ളാച്ചിയിലേക്ക് പോയി വിളന്തായ് മരത്തിനു സമീപം തള്ളിയത്. പ്രീതിയെ കാണാതായതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നായ ക്വാറി വരെ എത്തി തിരിച്ചു പോയിരുന്നു.
റിമാന്‍ഡ് ചെയ്ത ചെന്താമരയെ ഒരാഴ്ചയ്ക്കുള്ളില്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനാണിത്. ഇതിനായി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിയെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ബുധനാഴ്ച ചെന്താമരയെ പ്രീതിയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പോലിസ് വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും പ്രതിയോട് വൈകാരികമായി പ്രതികരിച്ചേക്കാമെന്നത് കണക്കിലെടുത്തായിരുന്നു ഇത്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടാണ് ഇനി ലഭിക്കേണ്ടുന്ന പ്രധാന തെളിവ്.കൊലപാതകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, ലൈംഗിക അതിക്രമം നടന്നിരിക്കാനുള്ള സാധ്യത എന്നിവ സ്ഥിരീകരിക്കാനുണ്ട്. ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം നിര്‍ണായകമാവും. പോലിസ് സര്‍ജനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഡി.വൈ.എസ്.പി വി.എസ്.മുഹമ്മദ് കാസീം അറിയിച്ചു.
ചിതലി കൊലപാതകം: കൊലയാളിക്ക് കടുത്ത ശിക്ഷ നല്‍കണം-വി എസ് വിജയരാഘവന്
ആലത്തൂര്‍: ചിതലിയിലെ ശിവരാമന്റെ ഭാര്യ പ്രീതിയെ മൃഗീയമായി കൊലപ്പെടുത്തിയ കൊലയാളി ചെന്താമരയ്ക്ക് നീതിപീഠം നല്കുന്ന ഏറ്റവും വലിയ ശിക്ഷ നല്കുവാന് ആവശ്യമായ നിയമനടപടികള്‍ പൊലീസ് കൈക്കൊള്ളണമെന്ന് മുന്‍ എം പി വി എസ് വിജയരാഘവന് പ്രസ്താവനയി ല്‍ ആവശ്യപ്പെട്ടു. ഒരു നാടിനെ മുഴുവന്‍ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തുകയും ശിവരാമന്റെ കുടുംബാംഗങ്ങ ള്‍ ദിവസങ്ങളോളം ഊണും ഉറക്കവുമില്ലാതെ കണ്ണീരോടെ കാത്തിരുന്നിട്ടും ഒരു നോക്കുപോലും കാണാന്‍ കഴിയാത്തവിധം നിഷ്ഠൂരവും പൈശാചികവുമായി കൊല ചെയ്ത പ്രതി ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുവാനുള്ള പഴുതുകള്‍ ഉണ്ടാവാതെ പോലിസിന്റെ ഭാഗത്തുനിന്നും ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണം.
കൊലചെയ്യപ്പെട്ട പ്രീതിക്കെതിരെ അപവാദപ്രചരണം നടത്തിയും പോലിസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ നുണപ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിട്ട പ്രതി മാര്‍പ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. പ്രതിക്ക് കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.