|    Nov 13 Tue, 2018 10:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രീതാ ഷാജി കിടപ്പാട സമരം: ഒമ്പത് പേര്‍ക്ക് ജാമ്യം

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: വായ്പാക്കുടിശ്ശികയുടെ പേരില്‍ ഇടപ്പള്ളി പത്തടിപ്പാലം പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനെതിരായ സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ അഞ്ചു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡോ: ഹരി, ക്രിസ്റ്റി, പ്രശാന്ത്, ദിവേഷ്, ശ്രീകാന്ത്, ജിഷാദ്, നഹാസ് ,ഡേവിസ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. തമ്മനം സ്വദേശി മാനുവല്‍ (58), പുതുവൈപ്പ് സ്വദേശി വിസി ജെന്നി (49), ഇടുക്കി മുട്ടം സ്വദേശി പ്രകാശ് (60), മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി വിജീഷ് (47), നെടുമുടി സ്വദേശി ജയകുമാര്‍ (40) എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം, പൊതുമുതല്‍ നശിപ്പിക്കല്‍, എന്നിവയ്ക്കു പുറമേ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം പ്രീതാ ഷാജി ദമ്പതികളുടെ കിടപ്പാടം ജപ്തി ചെയ്യുന്ന കേസില്‍ തുടര്‍നടപടികള്‍ക്ക് സമയം നീട്ടി ചോദിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കിയതായി ഇടപ്പളളി പത്തടിപ്പാലം മാനാടത്തുപാടം ഷാജി അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ധനമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss