|    Aug 17 Fri, 2018 9:26 am
Home   >  Kerala   >  

പ്രീതാ ഷാജിയുടെ സമരത്തിന് പിന്തുണയേറുന്നു; എം എം ഹസനും ഉമ്മന്‍ ചാണ്ടിയും എത്തി

Published : 4th August 2018 | Posted By: afsal aph


കൊച്ചി: ജപ്തി നടപടിയില്‍ നിന്നും ബാങ്ക് അധികൃതര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് പ്രീതാ ഷാജി നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയേറുന്നു. ദിനംപ്രതി നൂറുകണക്കിന് സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെത്തുന്ന സമര പന്തലില്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും ഉമ്മന്‍ ചാണ്ടിയും എത്തി. സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കണമെന്ന് എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജപ്തി നടപടിയില്‍ നിന്നും ബാങ്ക് അധികൃതര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് വീടിന് മുന്നില്‍ ചിതയൊരുക്കി പ്രീതാ ഷാജി നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല നിരാഹാര സമരം 6 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി കക്ഷി രാഷ്ടീയ ഭേദമന്യേ നിരവധി ആളുകളാണ് മനാത്ത് പാടത്തേക്ക് എത്തുന്നത്. സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്നും, അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രീതാ ഷാജി പറയുന്നത്. അതേസമയം, സമരത്തെ പിന്തുണക്കുന്നവരെ തുറങ്കിലടച്ച് പീഡിപ്പിച്ച് സമരത്തെ അടിച്ചൊതുക്കാനാണ് പോലിസ് ശ്രമം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss