|    Jan 18 Wed, 2017 9:31 pm
FLASH NEWS

പ്രിസ്മ ഇനി ഓഫ്‌ലൈനിലും

Published : 25th August 2016 | Posted By: frfrlnz

prisma-new

ന്യൂയോര്‍ക്ക്: ഏറെ ജനപ്രീതി നേടിയ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനായ പ്രിസ്മ എനി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും  ഉപയോഗിക്കാം. ഐ ഫോണ്‍ ഓപ്പറേറ്റിങ സിസ്റ്റത്തിലാണ് ഈ സംവിധാനം ആദ്യം കൊണ്ടുവരുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്‍ ഫോട്ടോ എഡിറ്റിങിന് എടുക്കുന്ന സമയത്തേക്കാള്‍ കുറവായിരിക്കും കണക്ഷനില്ലാതെയുള്ള എഡിറ്റിങിന് എടുക്കുക. ആദ്യം ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ അടുത്തിടെയാണ് ആന്‍ഡ്രോയിഡ് ഫോണിലും ലഭ്യമായത്.

prisma-2

ഓഫ്‌ലൈനില്‍ പ്രിസ്മ ഉപയോഗിക്കുന്ന സംവിധാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആന്‍ഡ്രോയിഡ് ഫോണിലും ലഭ്യമാവും. ഫോട്ടോകളെ മോഡേണ്‍ ആര്‍ട്ട് ആക്കി മാറ്റുന്ന പ്രിസ്മ ആപ്ലിക്കേഷന്‍ അടുത്തിടെയാണ് ലോകത്ത് തരംഗമായത്. അലക്‌സി മോയ്‌സീന്‍കോവ് എന്ന 25കാരന്‍ നടത്തുന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സംഭാവനയാണ് പ്രിസ്മ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 161 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക