|    Feb 21 Wed, 2018 3:08 pm
FLASH NEWS

പ്രിയപ്പെട്ട നബി’ പ്രഭാഷണം തുടങ്ങി

Published : 19th December 2017 | Posted By: kasim kzm

പുത്തനത്താണി: മുസ്്‌ലിം സമുദായത്തെ ഭിന്നിപ്പിച്ച് തകര്‍ക്കുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുസ്്‌ലിംകള്‍ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഖവി അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘പ്രിയപ്പെട്ട നബി’ കാംപയിനിന്റെ ജില്ലാ സമാപനത്തോടനുബന്ധിച്ച് പുത്തനത്താണി ശഹീദ് കൊടിഞ്ഞി ഫൈസല്‍ നഗറില്‍ നടക്കുന്ന ത്രിദിന പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  കെ പി അബ്ദുല്‍ മജീദ്, സംസ്ഥാന സെക്രട്ടറി സലീം മൗലവി ഇടുക്കി, ജില്ലാ സെക്രട്ടറി ഹംസ വഹബി, അബ്ദുല്‍ ജലീല്‍ മദനി സംസാരിച്ചു. മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇന്നത്തെ പ്രഭാഷണം ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അബ്ദുല്‍ മജീദ് ഖാസിമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഷഫീഖ് ഖാസിമി തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തും. നാളെ സമാപനം ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss