|    Oct 22 Sun, 2017 8:42 am
Home   >  Todays Paper  >  Page 5  >  

‘പ്രിയപ്പെട്ട നബി’ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 14th December 2015 | Posted By: SMR

നാദാപുരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നാദാപുരത്ത്. പ്രവാചകനെ പിന്തുടരലാണ് സ്‌നേഹം എന്ന പ്രമേയത്തില്‍ ജനുവരി 14വരെ നടക്കുന്ന കാംപയിനില്‍ ഇസ്‌ലാമിലെ സാമൂഹിക- സാംസ്‌കാരിക – സാമ്പത്തിക – വിദ്യാഭ്യാസ – രാഷ്ട്രീയ മേഖലകളിലെ പ്രവാചക മാതൃകകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളാണ് സംഘടിപ്പിക്കുന്നത്.
കാംപയിന്റെ ഭാഗമായി മതപ്രഭാഷണങ്ങള്‍, പ്രബന്ധ രചനാ മല്‍സരം, മഹര്‍ ഫണ്ട് വിതരണം, ദാറുല്‍ ഖദാ അദാലത്ത്, സ്‌കോളര്‍ഷിപ്പ് വിതരണം, സ്ത്രീധന രഹിത വിവാഹങ്ങള്‍, പെന്‍ഷന്‍ പദ്ധതി തുടങ്ങി വിവിധ ജനോപകാര പരിപാടികളും നടപ്പിലാക്കും.
ഇന്ന് വൈകീട്ട് 4.30ന് നാദാപുരം തലശ്ശേരി റോഡിലെ അല്‍ മദീന ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മൗലാന ഹാഫിസ് ഹിഫ്‌സുര്‍ റഹ്മാന്‍(മധ്യപ്രദേശ്) ഉദ്ഘാടനം ചെയ്യും. മൗലാന മുഹമ്മദ് ഈസ ഫാദില്‍ മന്‍ബഈ, അല്‍ ഹാദി ഇബ്‌റാഹീം തങ്ങള്‍ ആത്തൂര്‍ (കര്‍ണാടക), പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍, എ സഈദ്, സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, അബ്ദുര്‍റഹ്മാന്‍ ബാഖവി തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും പരിപാടിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭരെ ആദരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക