|    Feb 26 Mon, 2018 8:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്‌

Published : 24th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി (എസ്പി) സഖ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാവാനൊരുങ്ങുന്നതായി റിപോര്‍ട്ട്്. സഖ്യ സംഭാഷണങ്ങള്‍ക്ക്  പ്രിയങ്ക നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തുടനീളം പ്രിയങ്കയെ തിരഞ്ഞടെുപ്പു പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പിയുമായുള്ള സഖ്യത്തിനുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്ക നേതൃത്വം വഹിച്ചുവെന്ന വിവരം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എസ്പിക്കുവേണ്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ്സിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും പ്രിയങ്ക ഗാന്ധിയുമായിരുന്നു സഖ്യചര്‍ച്ചയില്‍ പങ്കാളികളായതെന്ന് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. സഖ്യചര്‍ച്ചകള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവിലെത്തി അഖിലേഷ് യാദവുമായും ഭാര്യ ഡിംപിള്‍ യാദവുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിംപിളും പ്രിയങ്കയും തമ്മിലുള്ള അടുപ്പവും സഖ്യരൂപവല്‍ക്കരണത്തില്‍ നിര്‍ണായകമായതായാണ് സൂചന. സഖ്യരൂപീകരണം വിജയിക്കാന്‍ കാരണം പ്രിയങ്കയാണെന്ന്് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചിട്ടുണ്ട്്്. അഹ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവരാണ് എസ്പിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചത്. എന്നാല്‍, അന്തിമമായി ഇതിന്റെ ക്രെഡിറ്റ് പ്രിയങ്ക ഗാന്ധിക്ക് മാത്രം നല്‍കുന്നുവെന്ന തരത്തിലായിരുന്നു പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തെത്തുടര്‍ന്ന്് പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss