|    Jan 18 Wed, 2017 11:20 am
FLASH NEWS

പ്രിയങ്കയ്ക്ക് ഒറ്റയ്ക്ക് പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ കഴിയില്ല: ജയറാം രമേശ്

Published : 18th July 2016 | Posted By: sdq

Priyanka-Gandhi-AFPഹൈദറാബാദ്: പ്രിയങ്കാ ഗാന്ധിക്ക് ഒറ്റയ്ക്ക് പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രവമേശ.് അതിന് കൂട്ടായ ശ്രമം ആവശ്യമാണെന്നും ജയറാം രവമേശ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രിയങ്കാ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ മുറവിളി കുട്ടുന്നതിനിടെയാണ്  ജയറാം രമേശിന്റെ പ്രസ്താവന. ഒരു വ്യക്തിയയെകൊണ്ടു മാത്രം കോണ്‍ഗ്രസിന്റെ പുനരുദ്ധരിക്കാന്‍ കഴിയില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഒരഭിമുഖത്തില്‍ അേദ്ദഹം പറഞ്ഞു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക സജീവപ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു വ്യക്തിക്കും മാന്ത്രിക ശക്തിയില്ല. കൂട്ടായ പരിശ്രങ്ങള്‍ക്കാണ് മാന്ത്രിക ശക്തിയുണ്ടാവുക. പാര്‍ട്ടിയെ പുനരുദ്ധരിക്കല്‍ എല്ലാ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണ്. അത് മറ്റൊരാള്‍ ചെയ്യട്ടെ എന്ന് പറഞ്ഞ് ആര്‍ക്കും ഉള്‍വലിയാനാവില്ലെന്നും രാജ്യസഭാംഗം കൂടിയായ ജയറാം രമേശ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക