|    Sep 20 Wed, 2017 10:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രിയങ്കഗാന്ധി കോണ്‍ഗ്രസ്സില്‍ സജീവമാവണം: ദിഗ്‌വിജയ് സിങ്

Published : 19th May 2016 | Posted By: SMR

ഹൈദരാബാദ്: പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ കോണ്‍ഗ്രസ്സിന് ആഗ്രഹമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്. ബഹുജനനേതാവായി വളരാന്‍ പ്രിയങ്കയ്ക്കു സാധിക്കും. എന്നാല്‍, അവര്‍ സജീവമാവണോ എന്ന് ഗാന്ധി കുടുംബമാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിങ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ അമേഥിക്കും റായ്ബറേലിക്കും അപ്പുറം പ്രിയങ്ക പ്രചാരണം നടത്തുമോ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം തീരുമാനിക്കേണ്ടതു പ്രിയങ്കയും കുടുംബവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് മുത്തശ്ശി ഇന്ദിരയുമായി സാദൃശ്യമുണ്ട്. എന്നാല്‍, ഇന്ദിരയുടെ കഴിവുകള്‍ അവര്‍ക്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സമയമാവുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നും സിങ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക