|    May 26 Sat, 2018 5:47 am

പ്രിയകൃതികളെയും എഴുത്തുകാരെയും അനുസ്മരിച്ച് ഔദ്യോഗികഭാഷാ വാരാഘോഷത്തിന് സമാപനം

Published : 9th November 2016 | Posted By: SMR

കൊല്ലം: വിവിധ തലമുറകളിലെ  എഴുത്തുകാരെയും  കൃതികളെയും അനുസ്മരിച്ചുകൊണ്ട് ഔദ്യോഗിക ഭാഷാ വാരാചരണത്തിന് സമാപനം. കൊല്ലം കര്‍മ്മല റാണി ട്രെയിനിങ് കോളജില്‍ നടന്ന സമാപനച്ചടങ്ങാണ് വായനാനുഭവങ്ങളുടെ പങ്കുവയ്ക്കലിനുകൂടി വേദിയായത്. എം മുകുന്ദന്‍െ മയ്യഴിപ്പുഴയുടെ തീരങ്ങളും ഒ വി വിജയന്റെ ഖസാഖിന്റെ ഇതിഹാസവും എം ടി വാസുദേവന്‍ നായരുടെ കൃതികളുമൊക്കെ വായിച്ച യൗവ്വനകാലം വിവരിച്ചുകൊണ്ട്  ഉദ്ഘാടകനായ മേയര്‍ വി രാജേന്ദ്രബാബുവാണ് സദസിനെ ഓര്‍മ്മകളുടെ വഴിയെ നയിച്ചത്. കെ പി അപ്പന്റെ ക്ലാസ് മുറിയില്‍ ചിലവിട്ട നിമിഷങ്ങളും അദ്ദേഹം ഓര്‍മ്മിച്ചു.ഭാഷയെ സ്‌നേഹിക്കുന്നവര്‍ സമൂഹത്തെയും സംസ്‌കാരത്തെയുമാണ് സ്‌നേഹിക്കുന്നത്. ഭാഷാസ്‌നേഹം കേവലം വാരാഘോഷങ്ങളില്‍ മാത്രമൊതുക്കരുത്.  മലയാളത്തിന്റെ ഔന്നത്യം അടുത്തറിയാന്‍ പരിശ്രമിക്കണം- മേയര്‍ പറഞ്ഞു. കര്‍മലറാണി ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോവലിസ്റ്റ് ചന്ദ്രകലാ എസ് കമ്മത്തിനെയും പ്രസാധകന്‍ ആശ്രാമം ഭാസിയെയും മേയര്‍ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ചന്ദ്രകലാ എസ് കമ്മത്ത് പറഞ്ഞു. എഴുതിയിട്ട് ഏറെക്കാലമായെങ്കിലും സാഹിത്യലോകം എന്നെ മറന്നിട്ടില്ലെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്നു. ഇപ്പോള്‍ വായനയിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്.  അറുപതു വയസു പിന്നിടുന്ന കേരളമാതാവിന് സാഹിത്യവും സംസ്‌കാരവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ വളരാനാകണം. അതിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് ചന്ദ്രകലാ എസ് കമ്മത്ത് പറഞ്ഞു. വായിക്കപ്പെടുന്ന പുസ്തകങ്ങളും വിജയിക്കുന്ന എഴുത്തുകാരും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പ്രഫ. വസന്തകുമാര്‍ സാംബശിവന്‍ നയിച്ചു. ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളെയും എഴുത്തുകാരെയുംകുറിച്ച് വിദ്യാര്‍ഥികള്‍ വിവരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ സാംസ്‌കാരിക സംഘടനകളും സംയുക്തമായാണ്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss