|    Nov 19 Sun, 2017 2:25 pm
FLASH NEWS

പ്രിന്‍സിയുടെ ജീവിതത്തിന് വെളിച്ചമായി തടവറയിലെ കാരുണ്യം

Published : 13th August 2017 | Posted By: fsq

 

കൊല്ലം: സുകുമാരന്റെ കാരുണ്യം പ്രതീക്ഷയറ്റ പ്രിന്‍സി തങ്കച്ചന് ജീവിതത്തിലേക്കുള്ള കൈത്തിരിനാളമാവുന്നു. കയ്യബദ്ധത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞതിന്റെ നീറ്റലാണ് സുകുമാരനെ തന്റെ വൃക്കകളിലൊന്നു ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെ ച്ചൊല്ലയുള്ള തര്‍ക്കത്തിനിടയിലാണ് പട്ടാമ്പി പള്ളിപ്പുറത്ത് പുള്ളിത്തടത്തില്‍ സുകുമാരന്‍ തടവറക്കുള്ളിലായത്. കൊടിയ മര്‍ദ്ദനത്തിനിടയില്‍ സുകുമാരന്റെ കുത്തേറ്റ് പിതൃസഹോദരന്‍ മരിച്ച കേസാണ് ഏഴുവര്‍ഷം സുകുമാരനെന്ന 46കാരനെ കാരാഗൃഹത്തിലടച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജിയിലിലും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലുമായിരുന്ന ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയത്. ജയിലിനുള്ളില്‍ വച്ചാണ് ഗുരുവായൂരില്‍ ശാന്തി മെഡിക്കല്‍  ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ അധ്യക്ഷ ഉമാ പ്രേമന്റെ ‘നിലാച്ചോര്‍’ സുകുമാരന്റെ ചിന്തകളെ മാറ്റിമറിച്ചത്. 1997ല്‍ സ്വന്തം വൃക്കദാനം ചെയ്ത ഉമാ പ്രേമനെക്കുറിച്ചുള്ളതായിരുന്നു പുസ്തകം. പരോളിനിടയില്‍ ഉമാ പ്രേമനെ നേരില്‍ക്കണ്ട് വൃക്കദാനത്തിന് സുകുമാരന്‍ സന്നദ്ധത അറിയിച്ചു. രണ്ടു വൃക്കയും തകര്‍ന്ന് ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട കൊല്ലം കോര്‍പ്പറേഷനിലെ വടക്കേവിള ശ്രീനഗര്‍ 80ല്‍ തങ്കച്ചന്റെ മകള്‍ പ്രിന്‍സിയുടെ കഥ ഉമാ പ്രേമന്‍ സുകുമാരനെ അറിയിച്ചത്. എന്നാല്‍ ജയില്‍ ചട്ടം അനുസരിച്ച് തടവുകാരന് വൃക്കദാനം ചെയ്യാന്‍ നിയമമില്ലാത്തത് തടസമായി. പരാതികള്‍ ഉന്നതങ്ങളില്‍ എത്തിയെങ്കിലും  ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുകൂല ഉത്തരവ് വരുന്നതിന് മുമ്പേ സുകുമാരന്‍ ജയില്‍ മോചിതനുമായി. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ശിക്ഷാ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ സുകുമാരന്‍ ആദ്യം കാണാനെത്തിയത് പ്രിന്‍സിയെയായിരുന്നു. വൃക്ക പ്രിന്‍സിക്കു ചേരുമെന്ന് ഡോക്ടര്‍മാര്‍ അറിയച്ചത് ഒരു നിയോഗമായി കാണുകയാണ് സുകുമാരന്‍. എന്നാല്‍ഓപ്പറേഷനും തുടര്‍ ചികില്‍സക്കുമായി 15 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് വടക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍. ഫെഡറല്‍ബാങ്ക് കൊല്ലം പോളത്തോട് ശാഖയില്‍ പ്രിന്‍സി തങ്കച്ചന്റെ പേരില്‍ അക്കൗണ്ടുണ്ട് തുറന്നിട്ടുണ്ട്. (അക്കൗണ്ട് നമ്പര്‍ 14590100096233, ഐഎഫ്എസ്‌സി കോഡ് എഫ്  ഡി ആര്‍ എല്‍ 0001459) .ഫോണ്‍:9446262925.പ്രിന്‍സിക്കായി ട്രാന്‍സ്ജന്‍ഡേഴ്‌സും സഹായം സ്വരൂപിക്കാന്‍ രംഗത്തുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രേം ഉഷാര്‍, ഉമാ പ്രേമന്‍, സോമനാഥന്‍പിള്ള, പ്രിന്‍സി തങ്കച്ചന്‍, സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക