|    Oct 18 Wed, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രിന്‍സിപ്പലിനെ മാറ്റാന്‍ വ്യാജരേഖ: പ്രതി അറസ്റ്റില്‍

Published : 29th August 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മലമ്പുഴയിലെ സി മാറ്റ് മുന്‍ പ്രിന്‍സിപ്പലിനെ സ്ഥാനത്തു നിന്നു മാറ്റാന്‍ വ്യാജരേഖ ചമച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ പ്ലാച്ചേരി ചാരുവിള വീട്ടില്‍ സുനലി(42)നെയാണു പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പാതായ്ക്കരയിലെ ഡോ. ജെ ജാനറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. ഇവിടെ 29 മാസം പ്രിന്‍സിപ്പലായിരുന്നു ജാനറ്റ്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് സി മാറ്റ്.
മംഗളൂരുവിലെ ഷെട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രിന്‍സിപ്പല്‍ പദവിയില്‍ എത്തിയെന്ന് ഒരുസംഘം വ്യാജരേഖ ചമയ്ക്കുകയും ഇതിന്റെ വെളിച്ചത്തില്‍ സ്ഥാപനത്തില്‍ നിന്നു തന്നെ പുറത്താക്കിയെന്നുമാണ് പരാതി. നേരത്തെ ഇതുസംബന്ധിച്ച് പെരിന്തല്‍മണ്ണ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കേസിന് തുമ്പുണ്ടായില്ല. സര്‍ക്കാര്‍ മാറിയ സാഹചര്യത്തിലാണു പരാതി വീണ്ടും പൊടിതട്ടിയെടുത്ത് സുനിലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക