|    Sep 19 Tue, 2017 9:02 pm
Home   >  News now   >  

പ്രിന്‍സിപ്പലിനെ മാറ്റാന്‍ വ്യാജ രേഖ: പ്രതി അറസ്റ്റില്‍

Published : 28th August 2016 | Posted By: Navas Ali kn

ARREST

ആരോഗ്യവകുപ്പിന് കീഴിലുള്ള മലമ്പുഴ സിമറ്റിലെ മുന്‍ പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്നും മാറ്റാന്‍ വ്യാജരേഖ ചമച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു.കൊല്ലം പുനലൂര്‍ പ്‌ളാച്ചേരി ചാരുവിള വീട്ടില്‍ സുനിലി(42)നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയൂടെ നതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പാതായ്ക്കരയിലെ ഡോ. ജെ ജാനറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. സിമറ്റില്‍ രണ്ടര വര്‍ഷത്തോളം പ്രിന്‍സിപ്പലായിരുന്നു ജാനറ്റ്. മംഗ്‌ളുരുവിലെ സ്ഥാപനത്തില്‍ നിന്നും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രിന്‍സിപ്പല്‍ പദവിയില്‍ എത്തിയെന്ന് സുനില്‍ ഉള്‍പ്പടെയുള്ളവര്‍ വ്യാജരേഖ ചമച്ചതിനെ തുടര്‍ന്ന് തന്നെ സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് ജാനറ്റ് പരാതി നല്‍കിയിരുന്നു. സിമറ്റ്്  ഡയറക്ടര്‍ സലോമി ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക