|    Jul 24 Mon, 2017 10:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം

Published : 17th October 2016 | Posted By: SMR

ജമ്മു: പഴത്തിന്റെ പെട്ടിയില്‍ കടത്താന്‍ ശ്രമിക്കവെ ജമ്മു പോലിസ് പിടികൂടിയ 150 പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രം ചൗക്കിലാണ് പെട്ടിയിലാക്കിയ നിലയില്‍ പ്രാവുകളെ കണ്ടെത്തിയത്. പെട്ടികള്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ  പോലിസ് അറസ്റ്റ് ചെയ്യുകയും പ്രാവുകളെ സേവ് എന്ന സന്നദ്ധസംഘടനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രാവുകളുടെ കാലുകളിലെ കാന്തികവളയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ ചെയര്‍മാന്‍ നമ്രത ഹാക്കു ജമ്മു ഡെപ്യൂട്ടി കമ്മീഷണറെ വിവരം ധരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ഉര്‍ദുവില്‍ എഴുതിയ കത്തുമായി ഒരു പ്രാവ് പാക് അതിര്‍ത്തി കടന്നെത്തിയിരുന്നു. ബാമിയല്‍ സെക്ടറിലെ സിംബാള്‍ പോസ്റ്റില്‍ ബിഎസ്എഫ് കണ്ടെത്തിയ കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഭീഷണിയാണ് കുറിച്ചിരുന്നത്. സപ്തംബര്‍ 23നു പഞ്ചാബിലെ ഹോഷിയാര്‍പൂരിലും സമാനസംഭവം റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക