|    Oct 20 Sat, 2018 6:08 pm
FLASH NEWS
Home   >  National   >  

പ്രാവിനെ പിടിക്കുന്നത് തടഞ്ഞു;രണ്ടു വയസുകാരനെ ചവിട്ടികൊന്നു

Published : 9th February 2018 | Posted By: mi.ptk

ബംഗളൂരു:പ്രാവിനെ പിടിക്കുന്നത് തടഞ്ഞ രണ്ടുവയസുകാരനെ 14കാരന്‍ ചവിട്ടികൊന്നു. ബംഗളൂരുവിലെ സോളദേഹവന ഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന പ്രാവുകളില്‍ ഒന്ന് റോഡരികിലിരിക്കുന്നത് കണ്ട് 14കാരന്‍ ഇതിനെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ടുവയുകാരന്‍ വരികയും 14കാരനെ തടയാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ പ്രാവ് പറന്നുപോയി. അതോടെ ക്ഷുഭിതനായ 14കാരന്‍ രണ്ടുവയസുകാരനെ അടുത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 14കാരന്‍ പിടിയിലായത്. പ്രാവിനെ പിടിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തുപോയതാണെന്നാണ് 14കാരന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇരുവീട്ടുകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss