|    Sep 21 Thu, 2017 10:45 am
Home   >  Todays Paper  >  page 7  >  

പ്രാര്‍ഥന ഫലിച്ചില്ല: യുവാവ് വിഗ്രഹം അടിച്ചു തകര്‍ത്തു

Published : 27th June 2016 | Posted By: SMR

ഇന്‍ഡോര്‍: പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാന്‍ നടത്തിയ പ്രാര്‍ഥന വിഫലമായതിനെതുടര്‍ന്നു യുവാവ് ഹനുമാന്‍ വിഗ്രഹം അടിച്ചുതകര്‍ത്തു. ഇന്‍ഡോര്‍ സ്വദേശിയായ മനോജ് ബഞ്ചാരയാണ് ഭാര്യ തിരിച്ചുവരാന്‍ ഹനുമാന്‍ വിഗ്രഹത്തോട് പ്രാര്‍ഥിച്ചത്. എത്ര പ്രാര്‍ഥിച്ചിട്ടും ഫലം കാണാത്തതില്‍ കലി മൂത്താണ് സമീപത്തെ പുരാതന ഖേദപതി കോവിലിലെ ഹനുമാന്‍ വിഗ്രഹം അടിച്ചുതകര്‍ത്തത്. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ ചെയ്തു.മനോജിനുണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭാര്യ നാലു മാസം മുമ്പ് വീടു വിട്ടു പോയത്. ഭാര്യയെ തിരിച്ചുകൊണ്ടുവരാനായി നിരന്തരം മനോജ് ശ്രമിച്ചിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. പിന്നീട് അവസാന ശ്രമമെന്ന നിലയ്ക്കാണ് പ്രാര്‍ഥിക്കാനെത്തിയത്. എന്നാല്‍, നിരന്തരം പ്രാര്‍ഥിച്ചിട്ടും പ്രാര്‍ഥനയൊന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് വിഗ്രഹം അടിച്ചുതകര്‍ത്തത്. വിഗ്രഹം തകര്‍ത്തത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസിന്റെ ധര്‍മ ജാഗ്രണ്‍ വിഭാഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക