|    Dec 12 Tue, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രാര്‍ഥനകള്‍ക്കും രക്ഷിക്കാനായില്ല; രമ്യ യാത്രയായി

Published : 11th July 2016 | Posted By: SMR

ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്തുവയസ്സുകാരി രമ്യ പ്രാര്‍ഥനകള്‍ വിഫലമാക്കി യാത്രയായി. ഒരാഴ്ചയിലേറെ വെന്റിലേറ്ററിലായിരുന്ന രമ്യ ഇന്നലെ രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍ ഗോപീകൃഷ്ണ പറഞ്ഞു.
പുതിയ സ്‌കൂളിലേക്ക് ആദ്യ ദിനത്തില്‍ പോവുമ്പോഴാണ് രമ്യയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സന്തോഷവും തല്ലിക്കെടുത്തി അമിതവേഗത്തില്‍ കാര്‍ പാഞ്ഞെത്തിയത്. ഹൈദരാബാദിനടുത്തുള്ള പഞ്ചഗുട്ടയിലാണ് അപകടമുണ്ടായത്. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രമ്യ. അപകടത്തില്‍ രമ്യയുടെ മാതൃസഹോദരന്‍ രാജേഷ് നേരത്തെ മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രമ്യയുടെ മാതാവ് രാധിക, മറ്റൊരു മാതൃസഹോദരന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
രമ്യയും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ച 20കാരന്‍ ശ്രാവിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ ടിക്കറ്റ് തീര്‍ന്നു പോവുമെന്നതിനാലാണ് അമിതവേഗത്തില്‍ കാറോടിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കി. സംഭവ സമയത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ശ്രാവില്‍ മദ്യപിച്ചിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോലിസ് കൊലപാതകക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക